ഇത് നിർമ്മാണത്തിലുളള വെബ് സൈറ്റ് ആണ്. ഇതിലെ ഉളളടക്കം ആപൂർണമാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്‍റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

ജോർജ്ജ് തോമസ്

പ്രസിഡൻ്റ്

ജാസ്മി അമാൻ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

എ. എൻ സജികുമാർ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശോഭന കുഞ്ഞുമോൻ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പി. സി ജയൻ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

സജീഷ് കുമാർ പി. കെ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ഗ്രാമപഞ്ചായത്തിന്‍റെ പൊതു വിവരങ്ങൾവാർഡുകൾ                           -18വില്ലേജ്                                   - വെളളത്തൂവൽ, കുഞ്ചിത്തണ്ണിതാലൂക്ക്                                - ദേവികുളംബ്ലോക്ക് പഞ്ചായത്ത്         - അടിമാലിജില്ല പഞ്ചായത്ത്                - ഇടുക്കിഅസംബ്ലളി മണ്ഡലം       - ദേവികുളംജനസംഖ്യ                           - 25701വിസ്തീർണം                        - 43.06അതിർത്തികൾ                      വടക്ക്                         -...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

1946-ല്‍ ചെങ്കുളം പവര്‍ഹൗസ് നിര്‍മാണത്തോടെയാണ് വെള്ളത്തൂവലില്‍ ജനവാസം വ്യാപകമായി ആരംഭിച്ചത്. അതിന് മുന്‍പ് പ്രദേശം പ്രധാനമായും ഏലത്തോട്ടങ്ങളും ആദിവാസി വാസകേന്ദ്രങ്ങളുമായിരുന്നു. “ഗ്രോ മോര്‍ ഫുഡ്” പദ്ധതിയുടെ ഭാഗമായി 1947-49 കാലത്ത് കുടിയേറ്റ കര്‍ഷകര്‍ക്ക് അഞ്ചേക്കര്‍ വീതം ഭൂമി വിതരണം ചെയ്തു, മീനച്ചില്‍, തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം മേഖലകളില്‍ നിന്നുള്ള കര്‍ഷകരായിരുന്നു പ്രധാന കുടിയേറ്റക്കാര്‍. 1949-ല്‍ ചിത്തിരപുരം-വെള്ളത്തൂവല്‍ റോഡും എല്ലക്കല്‍ റോഡും നിര്‍മിക്കപ്പെട്ടതോടെ ഗതാഗതം മെച്ചപ്പെട്ടു. 1950-കളില്‍ വനമേഖലകള്‍ കൃഷിയിടങ്ങളായി മാറി, പിന്നീട് കൂപ്പു റോഡുകള്‍ പഞ്ചായത്ത് റോഡുകളായി വികസിച്ചു. 1954-ല്‍ സ്ഥിര ദേഹണ്ഡങ്ങള്‍ക്ക് അനുമതി ആവശ്യപ്പെട്ട് കര്‍ഷകര്‍ സമരങ്ങളും കാല്‍നട ജാഥകളും നടത്തി, 1956-ല്‍ കുടിയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ കര്‍ഷക പ്രക്ഷോഭം ഉയര്‍ന്നു. ദേവികുളം കര്‍ഷക...

കൂടുതൽ വായിക്കുക