ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
1946-ല്‍ ചെങ്കുളം പവര്‍ഹൗസ് നിര്മാണത്തോടെയാണ് വെള്ളത്തൂവലില്‍ ജനവാസം വ്യാപകമായി ആരംഭിച്ചത്. അതിന് മുന്‍പ് പ്രദേശം പ്രധാനമായും ഏലത്തോട്ടങ്ങളും ആദിവാസി വാസകേന്ദ്രങ്ങളുമായിരുന്നു. “ഗ്രോ മോര് ഫുഡ്” പദ്ധതിയുടെ ഭാഗമായി 1947-49 കാലത്ത് കുടിയേറ്റ കര്‍ഷകര്‍ക്ക് അഞ്ചേക്കര്‍ വീതം ഭൂമി വിതരണം ചെയ്തു, മീനച്ചില്‍, തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം മേഖലകളില്‍ നിന്നുള്ള കര്‍ഷകരായിരുന്നു പ്രധാന കുടിയേറ്റക്കാര്‍. 1949-ല്‍ ചിത്തിരപുരം-വെള്ളത്തൂവല്‍ റോഡും എല്ലക്കല് റോഡും നിര്‍മിക്കപ്പെട്ടതോടെ ഗതാഗതം മെച്ചപ്പെട്ടു. 1950-കളില്‍ വനമേഖലകള്‍ കൃഷിയിടങ്ങളായി മാറി, പിന്നീട് കൂപ്പു റോഡുകള്‍ പഞ്ചായത്ത് റോഡുകളായി വികസിച്ചു. 1954-ല്‍ സ്ഥിര ദേഹണ്ഡങ്ങള്‍ക്ക് അനുമതി ആവശ്യപ്പെട്ട് കര്‍ഷകര്‍ സമരങ്ങളും കാല്‍നട ജാഥകളും നടത്തി, 1956-ല്‍ കുടിയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ കര്‍ഷക പ്രക്ഷോഭം ഉയര്‍ന്നു. ദേവികുളം കര്‍ഷക...
കൂടുതൽ വായിക്കുക